കടവല്ലൂര്‍ പഞ്ചായത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

പഞ്ചായത്തിലെ 20-ാം വാര്‍ഡ് കല്ലുംപുറത്തുള്ള 40 വയസ്സുള്ള യുവാവിനും, 13-ാം വാര്‍ഡ് ആല്‍ത്തറയില്‍ 52 വയസ്സുള്ള സ്ത്രീക്കുമാണ് രോഗം സ്വീകരിച്ചത്.എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന കല്ലുംപുറം സ്വദേശിയുടെ സഹപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി ഇയാള്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.പതിമൂന്നാം വാര്‍ഡിലെ 52 കാരി പട്ടാമ്പി ക്ലസ്റ്ററിലെ മത്സ്യവില്‍പ്പനക്കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതാണ്.ഇവരുടെ രണ്ടുപേരുടെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്ലാബ് ടെസ്റ്റ് ഫലമാണ് പോസറ്റീവായത്. രണ്ടുപേരും നിരീക്ഷണത്തില്‍ ആയതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.