14 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 53 വയസ്സുകാരന് 5 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. എടക്കഴിയൂര്‍ പുളിക്കല്‍ വീട്ടില്‍ ഷംസുവിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ലിഷ എസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2024 മെയ് മാസമാണ് കേസിനാസ്പദമായ സംഭവം.



