കുരഞ്ഞിയൂരില്‍ 9 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്‌കനെ പിടി കൂടി. കുരഞ്ഞിയൂര്‍ കോഴിപ്പുറത്ത് വീട്ടില്‍ 54 വയസ്സുള്ള അരവിന്ദനെയാണ് ചാവക്കാട് എക്‌സൈസ് അറസ്റ്റ് ചെയതത്. കുരഞ്ഞിയൂര്‍ സെന്ററില്‍ അനധികൃതമായി മദ്യം വില്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. 500 മില്ലി ലിറ്റര്‍ വീതമുള്ള 18 കുപ്പികള്‍ പിടിച്ചെടുത്തു. എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സി ജെ റിന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.