ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂളില്‍ എല്‍ പി വിഭാഗത്തിന്റെ 59 -ാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍ പി വിഭാഗത്തിന്റെ 59 -മത്തെ വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി. കലാ കായിക മേഖലയില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും, കുട്ടികളുടെ കലാപരിപാടികളും നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.യാക്കോബ് ഓഐസി യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കുന്നംകുളം ഭദ്രാസനം സെക്രട്ടറി ഫാ.ജോസഫ് ചെറുവത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് കില്‍സി കല്‍ക്കര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസ് എം.ജെ എന്നിവര്‍ സംസാരിച്ചു. സ്മിറ നീവ് സ്വാഗതവും, ആല്‍വിന സജി ലൂയിസ് നന്ദിയും പറഞ്ഞു.

ADVERTISEMENT