തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് അസ്സോസിയേഷന് സംഘടിപ്പിക്കുന്ന 69-ാമത് ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് ആറ് മുതല്‍ ഒമ്പത് വരെ കുന്നംകുളത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 126 ഇനങ്ങളിലായി 1500 ലേറെ കായികതാരങ്ങള്‍ മാറ്റുരയ്ക്കും. മിനി, ജൂനിയര്‍, സീനിയര്‍ മീറ്റുകളാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി അരങ്ങേറുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 കായികതാരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ അത്ലറ്റിക് മീറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന കായിക താരങ്ങള്‍ക്ക് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സംസ്ഥാന മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് രക്ഷാധികാരികളായ പ്രൊഫസര്‍ നാരായണന് നമ്പൂതിരി, മീന രഘുനാഥ്, ജില്ലാ സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാല്‍, എന്നിവര്‍ അരിയിച്ചു.