24.3 C
Kunnamkulam
Tuesday, August 11, 2026
Home CCTV Desk ചായക്കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ 74കാരന്‍ അറസ്റ്റില്‍

ചായക്കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ 74കാരന്‍ അറസ്റ്റില്‍

107

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ അരിയങ്ങാടിയില്‍ ചായക്കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവന്നിരുന്ന നടത്തറ എരവിമംഗലം ദേശത്ത് തയ്യില്‍ വീട്ടില്‍ മാധവനെയാണ് (74) തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുദര്‍ശനകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 10 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. തൃശൂര്‍ നഗരത്തില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ഇയാളുടെ കടയില്‍ നിന്നും സ്ഥിരമായി ലഹരി വസ്തുക്കള്‍ വാങ്ങിയിരുന്നതെന്നാണ് സൂചന. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ എം സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിബിന്‍ ചാക്കോ, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ വി.ജി ഗിരീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

ADVERTISEMENT
error: Content is protected !!