ആദര്‍ശിന്റെ ചികിത്സയ്ക്ക് കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയറിന്റെ കൈത്താങ്ങ്. ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി.

ആദര്‍ശിന്റെ ചികിത്സയ്ക്ക കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയറിന്റെ കൈത്താങ്ങ്. ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി. ഇരിങ്ങപുറം എസ്.എം.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കാണിയാമ്പാല്‍ കടാമ്പുള്ളി കെ.എസ് സുധീഷ് സിനി ദമ്പതികളുടെ മകന്‍ കെ.എസ് ആദര്‍ശിന്റെ ചികിത്സയ്ക്കായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ധന സഹായം ആദര്‍ശിന്റെ സഹപാഠികള്‍ ചേര്‍ന്ന് പിതാവ് സുധീഷിന് കൈമാറി . പത്തു വയസ്സ് പ്രായമായ ആദര്‍ശിന് തലച്ചോറില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ചികിത്സിക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ നിധിയും രൂപീകരിച്ചിട്ടുണ്ട്. എസ്.എം.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്റ്റന്‍ സെക്രട്ടറി ഷെമീര്‍ ഇഞ്ചിക്കാലയില്‍ ട്രഷറര്‍ സക്കറിയ ചീരന്‍ ഭാരവാഹികളായ സി.കെ അപ്പുമോന്‍, ജിനീഷ് നായര്‍, ജസ്റ്റിന്‍ പോള്‍ ബി.ആര്‍.സി ട്രെനര്‍ സി.സി ഷെറി ഹെഡ് മാസ്റ്റര്‍ കെ.എസ് സജീവ് പി.ടി.എ പ്രസിഡണ്ട് പി.എ ദിനുദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.