കാനയ്ക്കുള്ളില്‍ മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി.

കാനയ്ക്കുള്ളില്‍ മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി. ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍ പിടിയ്ക്ക് സമീപത്തുള്ള റോഡരികിലെ കാനയിലാണ് മലമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഏകദേശം പത്ത് അടിയോളം നീളമുള്ള മലമ്പാമ്പിന്റെ ജഡമാണ് കാനയില്‍ കാണപ്പെട്ടത്. എളവള്ളി പഞ്ചായത്തിലുള്‍പ്പെടുന്ന പോള്‍ മാസ്റ്റര്‍ പടി മേഖലയില്‍ റോഡിനിരുവശവും പുല്ല് വളര്‍ന്ന് പൊന്തി കാട് പിടിച്ച അവസ്ഥയിലാണ്. കാട് പിടിച്ച് കിടക്കുന്ന മേഖലയില്‍ ഇഴജന്തുക്കളുടെയും കാട്ടുപന്നി കുറുക്കന്‍ തുടങ്ങിയ ജീവികളുടെയും ശല്യമുള്ളതായി പറയുന്നു. പഞ്ചായത്തിലെ കിഴക്കന്‍ മേഖലയായ പറയ്ക്കാട് വാക മേഖലകളിലുണ്ടായിരുന്ന കാട്ടുപന്നികളുടെ ശല്യം, പഞ്ചായത്ത് അധികൃതര്‍ റോഡരികിലെ പുല്ല് വെട്ടി മാറ്റാത്ത സാഹചര്യത്തില്‍ മറ്റു മേഖലകളിലേക്ക് വ്യാപിച്ചതായും പരാതിയുണ്ട്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് അവരെത്തി മലമ്പാമ്പിന്റെ ജഡം സംസ്‌കരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image