മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ വിശ്വാസ പരിശീലനദിനാഘോഷം നടന്നു

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ വിശ്വാസ പരിശീലനദിനാഘോഷം നടന്നു. മറ്റം നിത്യസഹായ മാതാ ഭവനില്‍ നടന്ന വിശ്വാസ പരിശീലന ദിനാഘോഷം
മുളയം മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ.ഡോ.സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മറ്റം ഫൊറോന വികാരി ഫാ.ഡോ.ഷാജു ഊക്കന്‍ അധ്യക്ഷനായി.
ദീര്‍ഘകാലത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം ഈ വര്‍ഷം വിരമിക്കുന്ന ടി.എല്‍ ലോനപ്പന്‍ മാസ്റ്ററെയും, 15 വര്‍ഷത്തെ സര്‍വ്വീസ് അവാര്‍ഡ് നേടിയ സിസ്റ്റര്‍ ട്രീസ ജീസ്, വി.കെ. അല്‍ഫോണ്‍സ, സീറോ മലബാര്‍ സഭാതാരം ഡേവിഡ് തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, വിശ്വാസ പരിശീലകര്‍ എന്നിവര്‍ ദിനാഘോഷത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT