കടപ്പുറം ഗ്രാമ പഞ്ചായത്തിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിച്ച നാലുലക്ഷം രൂപ ഉപയോഗപ്പെടുത്തി ജിയോബാഗും , മണല്‍ ബണ്ടുകളും നിര്‍മ്മിക്കുവാന്‍ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് ഇക്കാര്യങ്ങള്‍ മാത്രമാണ് തുക ഉപയോഗിച്ച് ചെയ്യാന്‍ കഴിയുക. ഇതിന് ആവശ്യമായ ടെന്‍ഡര്‍ നടപടികള്‍ നാളെ ആരംഭിക്കും. ജിയോ ബാഗും മണല്‍ ബണ്ടുകളും നിര്‍മിക്കാവുന്ന പ്രദേശങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. കടല്‍ക്ഷോഭസമയത്ത് സര്‍ക്കാര്‍ അനുവധിക്കുന്ന 25 ലക്ഷത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്ന് യോഗം വലിയൊരുത്തി. കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി ഉള്‍പ്പെടെ ബന്ധപ്പെട്ട അധികാരികളെ ഒരിക്കല്‍ കൂടി നേരില്‍ കാണുന്നതിനും, തീരുമാനങ്ങള്‍ ആകാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനും ഭരണസമിതി യോഗത്തില്‍ തീരുമാനിച്ചു. യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കന്‍, ഹസീന താജുദ്ദീന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.