സി.പി.എം പോര്‍ക്കുളം ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ തുടക്കമായി

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സി.പി.എം പോര്‍ക്കുളം ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ തുടക്കമായി. വെസ്റ്റ് മങ്ങാട് മോഹന്‍ദാസ് അയ്യപ്പത്ത് ്& അനുഷ അകതിയൂര്‍ നഗറില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം വി.കെ വിജയസേനന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം കെ എം നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ .എം നാരായണന്‍, അഡ്വ. കെ രാമകൃഷ്ണന്‍, ഓമന ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി. അരവിന്ദാക്ഷന്‍ രക്തസാക്ഷി പ്രമേയവും, പി. ജെ ജോതിസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ADVERTISEMENT