24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയുടെ വാതക ശ്മശാനം ഉടന്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്റ്റിയുസി മാര്‍ച്ച് നടത്തി

കുന്നംകുളം നഗരസഭയുടെ വാതക ശ്മശാനം ഉടന്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്റ്റിയുസി മാര്‍ച്ച് നടത്തി

പ്രവര്‍ത്തനരഹിതമായ അടുപ്പുട്ടിയിലെ കുന്നംകുളം നഗരസഭയുടെ വാതക ശ്മശാനം ഉടന്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐഎന്റ്റിയുസി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. 6 മാസമായി പൂട്ടികിടക്കുന്ന കുന്നംകുളം നഗരസഭയിലെ വാതക ശ്മശാനം അറ്റകുറ്റപണികള്‍ നടത്തി തുറന്നുകൊടുക്കുവാന്‍ അലംഭാവം കാണിക്കുന്ന കുന്നംകുളം നഗരസഭ ഭരണാധികാരികളുടെ ജനദ്രോഹനടപടിയില്‍ പ്രതിഷേധിച്ച്‌ഐഎന്റ്റിയുസി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.ഐ എന്‍ റ്റി യു സി മണ്ഡലം പ്രസിഡന്റ് ഷാജി ആലിക്കല്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ഐ എന്‍ റ്റി യു സി ജില്ലാ ജനറല്‍ സെക്രട്ടറി എ.റ്റി ജോസ് ഉദ്ഘാടനം ചെയ്തു. ഐ എന്‍ റ്റി യു സി ജില്ലാ സെക്രട്ടറി കെ വി ഗീവര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ബിജോയ് ബാബു, ഐ എന്‍ റ്റി യു സി റീജിയണല്‍ പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ പി ഐ തോമസ്, മിഷ സെബാസ്റ്റ്യന്‍, മുന്‍ ചെയര്‍മാന്‍ സി വി ബേബി, വാസു കോട്ടോല്‍, ബിജു സി ബേബി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!