വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

 

വിവിധ ആവശ്യങ്ങള്‍ ഉന്നദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. തൊഴില്‍ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിക്കുക, അര്‍ഹരായ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ഉറപ്പുവരുത്തുക, പ്രതിദിന കൂലി 600 രൂപയായി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ സമയം രാവിലെ 9 മുതല്‍ വൈകീട്ട് 4 മണി വരെയാക്കുക, ക്ഷേമ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

ADVERTISEMENT