അജ്ഞാത വാഹനം ഇടിച്ചു മരം നിലം പൊത്തി

പാലയൂരില്‍ റോഡിന് സമീപത്ത് നിന്നിരുന്ന മരത്തില്‍ അജ്ഞാത വാഹനം ഇടിച്ചു മരം നിലം പൊത്തി. കടയുടെ മതിലും ഗേറ്റും തകര്‍ന്നു. വാഹനം നിര്‍ത്താതെ പോയി. പാലയൂര്‍ ഇസ്ലാമിക് സെന്ററിന് പിന്‍വശത്തായി മുട്ടത്ത് കോംപ്ലക്‌സിന് മുന്നിലുള്ള മരത്തിലാണ് അജ്ഞാത വാഹനം ഇടിച്ച് മരം വീണത്.വലിയ വാഹനമാണ് ഇടിച്ചതെന്ന് സംശയിക്കുന്നു. വിവരം നഗരസഭ അധികൃതരെ അറിയിച്ചതിന് തുടര്‍ന്ന് മരം മുറിച്ചു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT