വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെരീഫാണ് മരിച്ചത്. വടക്കാഞ്ചേരി വിരുപ്പാക്കയിലാണ് ദാരുണമായ സംഭവം നടന്നത്.ഇന്ന് രാവിലെയാണ് ഷെരീഫിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ഷോക്കേറ്റത്. വടക്കാഞ്ചേരി പോലീസ് മേല്‍നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസം വരവൂര്‍ പിലാക്കാട് പാടശേഖരത്തില്‍ കാട്ട് പന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചിരുന്നു. ജില്ലയില്‍ സമാനമായ രീതിയിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
Home Bureaus Erumapetty വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു