സിപിഎം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് അണ്ടത്തോട് സെന്ററില്‍ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 11,12, 13, 14 തീയതികളില്‍ ആയാണ് ചാവക്കാട് ഏരിയ സമ്മേളനം അണ്ടത്തോട് കെ ടി ഭരതന്‍ നഗറില്‍ വെച്ച് നടക്കുന്നത്. ആദ്യമായാണ് ഇത്തരത്തില്‍ ഏരിയ സമ്മേളനം അണ്ടത്തോട് നടത്തുന്നത്. ഇതിന്റെ ഭാഗമായി 251 അംഗ സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അണ്ടത്തോട് സെന്ററില്‍ വച്ച് നടത്തിയ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയും ആയ കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ ഡി ധനീപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗതസംഘം കണ്‍വീനര്‍ എം കെ ബക്കര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനും എംഎല്‍എയുമായ എന്‍ കെ അക്ബര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലത്തയില്‍ മൂസ, മെമ്പര്‍മാരായ പി എസ് അലി, ബുഷറ നൗഷാദ്, തുടങ്ങി സ്വാഗതസംഘം കമ്മിറ്റി അംഗങ്ങളും മറ്റു പ്രവര്‍ത്തകരും പങ്കെടുത്തു.