സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കടയുടെ മതിലില്‍ ഇടിച്ചു; യുവതിക്ക് പരിക്ക്

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കടയുടെ മതിലില്‍ ഇടിച്ചു. അപകടത്തില്‍ യുവതിക്ക് പരിക്ക്. ചങ്ങരംകുളം – ചിറക്കല്‍ റോഡില്‍ നന്നംമുക്കിനു സമീപം
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ആലങ്കോട് ഭാഗത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടയുടെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT