മലര്‍വാടി ബാലസംഘം കുന്നംകുളം ഏരിയ മഴവില്ല് എന്ന പേരില്‍ ചിത്ര രചന മത്സരം നടത്തി

മലര്‍വാടി ബാലസംഘം കുന്നംകുളം ഏരിയ മഴവില്ല് എന്ന പേരില്‍ ചിത്ര രചന മത്സരം നടത്തി. പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും ഗണിത ശാസ്ത്ര അദ്ധ്യാപകനുമായ തുളസിദാസ് ചിത്രം വരച്ച് നിര്‍വ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ പ്രസിഡണ്ട് ഷാജു മുഹമ്മദുണ്ണി അദ്ധ്യക്ഷത വഹിച്ചു. 700 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ വിജയികളായവര്‍ക്ക് അന്‍സാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.എം. ഫിറോസ്, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബഷീര്‍ ശര്‍ക്കിയുടെ പാരന്റിംഗ് ക്ലാസില്‍ 200 ലധികം രക്ഷിതാക്കള്‍ പങ്കെടുത്തു. കിഡ്‌സ്, ബഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിയായി നടത്തിയ ചിത്രരചന മത്സരങ്ങള്‍ക്ക് മലര്‍വാടി കുന്നംകുളം ഏരിയ സെക്രട്ടറി പി.മുനീറും അംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT