ദേശീയോദ്ഗ്രഥനം എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശനം നടത്തി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍. വെസ്റ്റ മങ്ങാട് സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറില്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ക്യാമ്പില്‍ ആണ് വൈവിധ്യം നിറഞ്ഞ ഭക്ഷണപ്രദര്‍ശനം നടന്നത്. ദാല്‍ പിത്ത, രസബാലി, ആലു കുല്‍ച്ച, ആലു പറാത്ത, ദോക്‌ള, മൂങ്ങ്ദാല്‍ ദോശ, പൊങ്കല്‍, മോമോസ്, പുത്താര, കേസരി, കാശ്മീരി പുലാവ്, പാനി പൂരി, ഹൈദരാബാദി ബിരിയാണി, കസൂരി മേതി ചിക്കന്‍ തുടങ്ങിയ വിഭവങ്ങള്‍ ഭക്ഷണ പ്രേമികളെ ആകര്‍ഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് താഴത്തേതില്‍, ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മിഷണര്‍ അനിത സി മാത്യു, പി ടി എ പ്രസിഡണ്ട് വിജിത പ്രജി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സജു വര്‍ഗീസ്, ഗൈഡ് ക്യാപ്റ്റന്‍ കെ വി ജിഫി എന്നിവര്‍ നേതൃത്വം നല്‍കി..
ദേശീയോദ്ഗ്രഥനം എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍
ADVERTISEMENT