ഐ.സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘റീഡേഴ്‌സ് ഹെവന്‍’ ഉദ്ഘാടനം ചെയ്തു

വടക്കേക്കാട് ഐ.സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ ക്വിസ് ക്ലബ്ബും, എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി സജ്ജമാക്കിയ തുറന്ന ലൈബ്രറി ‘റീഡേഴ്‌സ് ഹെവന്‍’ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കണ്‍വീനര്‍ കെ.വി.അബ്ദു ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹസ്സന്‍ തെക്കേപാട്ടയില്‍ അധ്യക്ഷത വഹിച്ചു. ഐ.സി.എ ഹയര്‍ സെക്കന്‍ണ്ടറി സീനിയര്‍ പ്രിന്‍സിപ്പാള്‍ ഒ.മുഹമ്മദാലി, വൈസ് പ്രിന്‍സിപ്പാള്‍ ഫാത്തിമ കമാല്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ഷിഹാസ് ഹുസൈന്‍, റുബ്‌ന ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ ആമിനാ നൗറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT