സ്‌കൂട്ടര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്ന പ്രതികളെ എരുമപ്പെട്ടി പോലീസ് പിടികൂടി

വെള്ളറക്കാട് ആദൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്ന പ്രതികളെ എരുമപ്പെട്ടി പോലീസ് പിടികൂടി എയ്യാല്‍ സ്വദേശികളായ കറുപ്പും വീട്ടില്‍ മുഷ്താഖ് (26), തെസ്‌രിഫ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 27-ാം തിയ്യതി വൈകീട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദൂര്‍ കള്ള് ഷാപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനായി നിന്നിരുന്ന ആദൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ സുധീര്‍ (47) നെയാണ് പ്രതികള്‍ ആക്രമിച്ച് പണം കവര്‍ന്നത്. വഴിയില്‍ തടഞ്ഞു നിര്‍ത്തി സ്‌കൂട്ടറിന്റെ ചാവി ഊരിയെടുക്കുകയും ചോദ്യം ചെയ്ത സുധീറിനെ ഇടിക്കട്ട പോലുള്ള ആയുധം വെച്ച് തലയില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തു.

ADVERTISEMENT