ജില്ലാ മണ്ണ് പരിശോധന ലാബ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ലോകമണ്ണ് ദിനമായ ഡിസംബര്‍ 5നു കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ ഇ എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബബിത ഫിലോ അധ്യക്ഷത വഹിച്ചു. ആത്മ ഉപദേശക സമിതി ചെയര്‍മാന്‍ ബാലാജി എം പാലിശ്ശേരി മുഖ്യാതിഥിയായി. ജോസഫ് ജോണ്‍ തെറാട്ടിലിന്റെ നേതൃത്വത്തില്‍ മണ്ണിന്റെ ഘടനയെയും മൂലകങ്ങളുടെ അഭാവങ്ങളെയും കുറിച്ചുള്ള സെമിനാര്‍ നടത്തി. കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ സ്വാഗതവും ജില്ലാ മണ്ണ് പരിശോധന ലാബ് കൃഷി ഓഫീസര്‍ അഞ്ചു നന്ദിയും പറഞ്ഞു. വിവിധ പാടശേഖര സമിതി ഭാരവാഹികള്‍, എ.ഡി.സി മെമ്പര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.