വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി എച്ച്.എസ്.എസ്, സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേശദാനവും, സ്‌നേഹസാന്ദ്രം പരിപാടിയുടെ ഭാഗമായി ജൂലൈ മുതല്‍ ഡിസംബര്‍ വരെ 6 മാസക്കാലം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സമാപനവും നടന്നു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കെ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സി.ഡി. സൈമണ്‍ എസ്.എം.സി പ്രസിഡണ്ട് ടി.ഡി ദയന്‍ എം. പി.ടി.എ പ്രസിഡണ്ട് ഷജീന നാസ്‌റുദ്ദീന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജിജി ടി.ആര്‍, ഹെഡ്മാസ്റ്റര്‍ രത്‌നകുമാര്‍ എന്നിവര്‍ സംസാരിച്ചു. ലീജി ടീച്ചര്‍ സ്വാഗതവും സുജ ടി.ആര്‍ നന്ദിയും പറഞ്ഞു.