കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന അഡ്വ. ഉണ്ണികൃഷ്ണന്‍ അനുസ്മരണം തിച്ചൂരില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് മാതൃക ആയിരുന്ന അഡ്വ. ഉണ്ണികൃഷ്‌ന്റെ വിയോഗം നാടിനു നികത്താന്‍ ആകാത്തതായിരുന്നുവെന്ന് വി.ടി ബല്‍റാം പറഞ്ഞു. നാട്ടിലെ അവശത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തം നല്‍കുന്നതിനു അദ്ദേഹത്തിന്റെ പേരില്‍ സഹായ സമിതി രൂപീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എം. രവീന്ദ്രന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷംനാസ് അണ്ടേകാട്ടില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ. മുസ്തഫ, വാര്‍ഡ് മെമ്പര്‍ അനിത, വീരചന്ദ്രന്‍ മണികണ്ഠന്‍, രതീഷ് കഴനിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.