ലോക മണ്ണ് ദിനാചരണത്തിനോടനുബന്ധിച്ച് മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുള്ള ഭാവി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പട്ടിക്കര മറിയം ഗാര്‍ഡനില്‍ നടന്ന സെമിനാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം പ്രേംരാജ് ചുണ്ടലാത്ത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കരീം പന്നിത്തടം അദ്ധ്യക്ഷനായി. ചൂണ്ടല്‍ കൃഷി ഓഫീസര്‍ പി. റിജിത്ത് സെമിനാറില്‍ വിഷയാവതരണം നടത്തി. പരിസ്ഥിതി ജില്ലാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അന്‍വര്‍ മേത്തര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ: ബാവ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗം നജില സിറാജുദ്ദീന്‍, ചിറനെല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഒ. സെബി, മുസ്ലീംലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.കെ.യൂസഫ് മാസ്റ്റര്‍, പരിസ്ഥിതി ജില്ലാ വൈസ് പ്രസിഡണ്ട് എ.എം.അബ്ദുള്‍ ജലീല്‍ ഹാജി, കോഡിനേറ്റര്‍ മുസ്തഫ കേച്ചേരി, കാര്‍ഷിക വികസന സമിതി അംഗം പി.കെ.പരീത്, ഷറഫുദ്ദീന്‍ പട്ടിക്കര എന്നിവര്‍ സംസാരിച്ചു.