31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു

എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു

53

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വത്തൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പുവ്വത്തൂര്‍ ബസ്സ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. സി ഐ ടി യു കേന്ദ്ര കമ്മറ്റി അംഗം കെ.കെ പ്രസന്നകുമാരി മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി ഐ ടി യു മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് അധ്യക്ഷനായി. പി.എ ഷൈന്‍, ബി.ആര്‍ സന്തോഷ്, സി.കെ രമേഷ്, കെ.എസ്, പ്രമോദ്, ടി എസ് സജു , എന്‍ ബി ജയ, സി എഫ് രാജന്‍, കെ.കെ മനോജ്, ടി.ഡി സുനില്‍, ശ്രീബിത ഷാജി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!