എല്ലാ പ്രതിസന്ധികളെയും മറികടന്ന് അന്നകര വടക്കേ കോള്‍പടവില്‍ വിതോത്സവം സംഘടിപ്പിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.യു.സരിത അധ്യക്ഷയായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമെന്റ് ഫ്രാന്‍സിസ്, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി മോഹന്‍ദാസ്, എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന് മൂക്കോല, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ആഷിക്ക് വലിയകത്ത്, കെ.ടി.ലിംസന്, സനല്‍ കുന്നത്തുള്ളി, സതി അനില്‍കുമാര്‍, പാടശേഖരസമിതി പ്രസിഡണ്ട് പി.ഐ. സിജോ, സെക്രട്ടറി എം.വി.ബാബു, പി.എ.ഷൈന്‍, മുല്ലശ്ശേരി ബ്ലോക്ക് എ.ഡി.എ. സ്മിത, കൃഷി ഓഫിസര്‍ ഫ്രെഡി എന്നിവര്‍ സംസാരിച്ചു.



