28 C
Kunnamkulam
Thursday, November 12, 2026
Home Bureaus Kechery എളവള്ളിയിലെ ഡയപ്പർ ഡിസ്ട്രോയർ സന്ദർശിച്ച് മുല്ലശ്ശേരി ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ

എളവള്ളിയിലെ ഡയപ്പർ ഡിസ്ട്രോയർ സന്ദർശിച്ച് മുല്ലശ്ശേരി ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ

0

 

സംസ്ഥാനത്ത് തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എളവള്ളി മോഡല്‍ ഡയപ്പര്‍ ഡിസ്‌ട്രോയര്‍ സന്ദര്‍ശിച്ച് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍. ബ്ലോക്കിലെ മറ്റു ഗ്രാമ പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ ആവശ്യമായ സഹായം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ലഭ്യമാക്കാനുള്ള ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡണ്ടുമാര്‍ സന്ദര്‍ശനം നടത്തിയത്. എളവള്ളി പഞ്ചായത്ത് വളരെ മികച്ച രീതിയിലാണ് ഡയപ്പര്‍ ഡിസ്‌ട്രോയറിന്റെ പ്രവര്‍ത്തനം നടത്തിവരുന്നതെന്ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമെന്റ് ഫ്രാന്‍സിസ് പറഞ്ഞു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ യു സരിത, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആഷിക്ക് വലിയകത്ത്, കെ ടി ലിംസണ്‍, പി എ ഷൈന്‍ എന്നിവരും ഡയപ്പര്‍ ഡിസ്‌ട്രോയറിന്റെ പ്രവര്‍ത്തനം വിലയിരുന്നതിന്റെ ഭാഗമായി എത്തിയിരുന്നു.

ADVERTISEMENT
error: Content is protected !!