28 C
Kunnamkulam
Thursday, November 12, 2026
Home Bureaus Erumapetty ചിറമനേങ്ങാട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

ചിറമനേങ്ങാട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

0

 

ചിറമനേങ്ങാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പരുമല തിരുമേനിയുടെ 124-ാമത് ഓര്‍മപ്പെരുന്നാള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ ഏഴിനു പ്രഭാതനമസ്‌കാരം, എട്ടിന് വിശുദ്ധ കുര്‍ബാനയുമുണ്ടായി. കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് നേതൃത്വം നല്‍കി. ശേഷം പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവയുമുണ്ടായി. ഉച്ചയ്ക്ക് 12.30ന് വിവിധ ആഘോഷകമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു. പന്നിത്തടം ആഘോഷക്കമ്മിറ്റി, ഫാം റോഡ് കമ്മിറ്റി, വടക്കേ കുരിശു പള്ളി ആഘോഷക്കമ്മിറ്റി, എന്നീ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂട്ടി എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, പൊതുസദ്യയോടെ പെരുന്നാള്‍ സമാപിച്ചു. പള്ളി വികാരി മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍, ഇടവക അംഗം ഫാദര്‍ റിനു പ്രിന്‍സ്, കൈക്കാരന്‍ സി.വി. വിന്‍സന്‍, സെക്രട്ടറി കെ.കെ. പ്രിന്‍സ്, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!