28 C
Kunnamkulam
Thursday, November 12, 2026
Home Bureaus Kechery മുല്ലശ്ശേരി ഉപജില്ലാ കലോത്സവം: മോണോ ആക്ടിൽ തുടർച്ചയായ ഒന്നാം സ്ഥാനവുമായി അഷ്ടമി

മുല്ലശ്ശേരി ഉപജില്ലാ കലോത്സവം: മോണോ ആക്ടിൽ തുടർച്ചയായ ഒന്നാം സ്ഥാനവുമായി അഷ്ടമി

0

 

മുല്ലശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ മോണോ ആക്ട് മത്സരത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടി ശ്രദ്ധേയയാവുകയാണ് അഷ്ടമി. മുല്ലശ്ശേരി വിവേകാനന്ദ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഷ്ടമി, പരസ്യങ്ങള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണ ഏകാഭിനയ മത്സരവേദിയിലെത്തിയത്. എലവത്തൂര്‍ പുല്ലാനിപ്പറമ്പത്ത് പ്രശാന്ത് കുമാറിന്റെയും സൗമ്യയുടെയും മകളാണ്. ചെറുപ്രായത്തില്‍ തന്നെ അഭിനയത്തോട് ഏറെ താല്‍പര്യമുള്ള അഷ്ടമി കലാരംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന ആഗ്രഹത്തിലാണ്. കുന്നംകുളം അക്കികാവ് അഭിനയ ഗഫൂറിന്റെ പരിശീലനമാണ് അഷ്ടമിയുടെ കലാപ്രകടനങ്ങള്‍ക്ക് കരുത്തേകുന്നത്. സിനിമ മേഖലയില്‍ മികച്ച ഭാവി പ്രതീക്ഷിക്കുന്ന ഈ കൊച്ചുപ്രതിഭയുടെ നേട്ടം നാടിനും സ്‌കൂളിനും അഭിമാനമായി.

ADVERTISEMENT
error: Content is protected !!