വേലൂരില്‍ ഭീമന്‍ മലമ്പാമ്പിനെ പിടികൂടി. വേലൂര്‍ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചേര്‍ന്തല ക്ഷേത്രത്തിന് സമീപം ചക്കനാരിപറമ്പില്‍ പ്രവിത പ്രസന്നന്റെ വീടിനുള്ളില്‍ നിന്നാണു 12 അടിയോളം നീളമുളള മലമ്പാമ്പിനെ പിടികൂടിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ ഷോബിയുടെ നേതൃത്വത്തില്‍ പിടികൂടിയ മലമ്പാമ്പിനെ രാവിലെ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ ഗീവറിന്റെ നേതൃത്വത്തില്‍ കൊണ്ടുപോയി.