ചാവക്കാട് നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ വിതരണം ചെയ്തു

ചാവക്കാട് നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ വിതരണം ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്‍ഡിനു സമീപം നടന്ന പരിപാടിയില്‍ ചാവക്കാട് എസ്.ഐ -എ.യു മനോജ് വിതരണം നിര്‍വഹിച്ചു. ബിഎംഎസ് മേഖല പ്രസിഡണ്ട് കെ എ ജയതിലകന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ചാവക്കാട് നഗരസഭ ഉപാധ്യക്ഷന്‍ കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ ഫെഡറേഷന്‍ ഐഎന്‍ടിയുസി റീജണല്‍ പ്രസിഡണ്ട് എം എസ് ശിവദാസ്, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയ സെക്രട്ടറി ടി എസ് ദാസന്‍, മനോജ് കൂര്‍ക്കപറമ്പില്‍, എ കെ അലി, ജാഫര്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ വച്ച് എല്ലാ ഓട്ടോറിക്ഷകളുടെയും രേഖകള്‍ പരിശോധിച്ചു ക്ലിയറന്‍സ് നല്‍കിയിരുന്നു. 201 പേര്‍ക്കാണ് നമ്പര്‍ വിതരണം ചെയ്തത്.

ADVERTISEMENT