വൈദ്യുതി നിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

വൈദ്യുതി നിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറ സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ് ഡി പി ഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയംഗം യഹിയ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സക്കരിയ്യ പൂക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഫി ഇല്ലത്തയില്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി തൗഫീഖ് മാലിക്കുളം നന്ദിയും പറഞ്ഞു. എസ് ഡി പി ഐ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈര്‍ ഐനിക്കല്‍ മറ്റ് ബ്രാഞ്ച് ഭാരവാഹികള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി

ADVERTISEMENT