വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും കൗണ്‍സലിങ് വിദഗ്ധനുമായ ജോയ് ചീരന്‍ ക്ലാസ് നയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകളും അഭിരുചിയും തിരിച്ചറിഞ്ഞ് അനുയോജ്യമായ കോഴ്‌സുകള്‍ തെരഞ്ഞെടുത്തു പഠിക്കുന്നതിനും വിവിധ തൊഴില്‍ സാധ്യതകള്‍, ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകള്‍ , സ്‌കോളര്‍ഷിപ്പുകള്‍ ആധുനിക ലോകത്തെ നൂതന തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചും വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ സി, സ്‌കൂള്‍പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി എന്നിവര്‍ നേതൃത്വം നല്‍കി