റവന്യു ജില്ലാ കലോത്സവ വേദിയില്‍ സി.സി.ടി.വി.യ്ക്ക് ആദരം

കുന്നംകുളം ആതിഥേയത്വം വഹിച്ച 35-ാമത് റവന്യൂ ജില്ലാകലോത്സവ വേദിയില്‍ സിസിടിവിയ്ക്ക് ആദരമൊരുക്കി സംഘാടകര്‍. അഞ്ച് ദിവസങ്ങളിലായി നടന്ന മത്സരങ്ങള്‍, തത്സമയ സംപ്രേക്ഷണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും, കലോത്സവ വേദിയില്‍ സജ്ജമാക്കിയ സ്റ്റുഡിയോ വഴി, മത്സരങ്ങളിലെ വിജയികളെ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും, കലാ പ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്ത് കലോത്സവത്തെ ജനകീയമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരവ് നല്‍കിയത്. കലോത്സവത്തിന്റെ സമാപന ചടങ്ങില്‍, സിസിടിവി മാനേജ്‌മെന്റ് പ്രതിനിധികളായ കെ.സി. ജോസ്, സി.ഐ.വിജു, വി.ശശികുമാര്‍, സി.ഒ. ബിജു, സീനിയര്‍ സബ് എഡിറ്റര്‍ രമ്യ സനില്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ റഷീദ് ഏരുമപ്പെട്ടി എന്നിവര്‍ ചേര്‍ന്ന് ഇടിടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ.യില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

ADVERTISEMENT