വെല്‍ഫെയര്‍ പാര്‍ട്ടി മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തി

രാജ്യത്തെ നീതിന്യായ സംവിധാനങ്ങള്‍ നോക്കുകുത്തിയായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ കെ എസ് നിസാര്‍. ബാബരി – ഗ്യാന്‍വാപി – ഷാഫി മസ്ജിദ് – സംഘപരിവാര്‍ പദ്ധതികള്‍ക്ക് കോടതികള്‍ കൂട്ടുനില്‍ക്കരുത് എന്ന പ്രമേയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണലി ജംഗ്ഷനില്‍ നടത്തിയ ആരാധനാലയ നിയമസംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണലൂര്‍ മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റ്റി.എം കുഞ്ഞിപ്പ, ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് മണലി, സെക്രട്ടറി അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT