25.3 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kechery ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ചര്‍ച്ചാ വേദി സംഘടിപ്പിച്ചു

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ചര്‍ച്ചാ വേദി സംഘടിപ്പിച്ചു

213

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ചര്‍ച്ചാ വേദി സംഘടിപ്പിച്ചു. ആഗോള അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തില്‍ ചേരുന്നതിന്നുള്ള നിബന്ധനയായ ബൈഅത്തിന്റെ നിബന്ധന എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ഇമാം മഹ്ദി ഹസ്രത്ത് മീര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി, വിശുദ്ധ ഖുര്‍ആനിലെ കല്പനകളെ ക്രോഡീകരിച്ചു കൊണ്ട് നിര്‍മിച്ച പത്തു നിബന്ധനകളിലെ ആദ്യത്തെ മൂന്ന് എണ്ണത്തെ കേന്ദ്രീകരിച്ച് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ആളൂര്‍ അഹ്‌മദിയ്യാ മിഷ്ണറിയായ മൗലവി ഗുലാം അഹ്‌മദിന്റെ നേതൃത്വത്തില്‍ അത്ഹര്‍ അഹ്‌മദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചര്‍ച്ചാ വേദിയില്‍ ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍, വയോജന സംഘടനാ പ്രസിഡണ്ട് അബ്ബാസ്, യുവജന സംഘടനാ പ്രസിഡണ്ട് താഹിര്‍ അഹ്‌മദ് എന്നീവരടങ്ങിയ ചര്‍ച്ചാ പാനല്‍ അംഗങ്ങള്‍, സദസ്സ്യരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി.

ADVERTISEMENT
error: Content is protected !!