വെങ്കിടങ്ങ് കോറളി ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. വൈകീട്ട് 6.30ന് കരുവന്തല ദേവിക്ഷേത്ര സന്നിധിയില്‍ നിന്നും ഉടുക്കുപാട്ടിന്റെ അകമ്പടിയോടെ ശരണകീര്‍ത്തനങ്ങളാന്‍അലയടിച്ച അന്തരീക്ഷത്തില്‍ വിളക്കെഴുന്നെള്ളിപ്പ് ആരംഭിച്ചു. അലങ്കരിച്ച രഥത്തില്‍ ശ്രീധര്‍മ്മശാസ്താവിനെയും വഹിച്ചു കൊണ്ടുള്ള വിളക്കെഴുന്നെള്ളിപ്പിന് ചെറുശ്ശേരി സോമന്‍ നായരും സംഘവും വിളക്ക് പാര്‍ട്ടിയായി.പാലക്കൊമ്പും വഹിച്ച് നിരവധിതാലങ്ങളുമേന്തിയുള്ള വിളക്കെഴുന്നെള്ളിപ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രസന്നിധിയിലെത്തി സമാപിച്ചു. തുടര്‍ന്ന് ശാസ്താംപാട്ട് അരങ്ങേറി ചുലര്‍ച്ചെ 3 മണി മുതല്‍ തിരി ഉഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നെള്ളിപ്പ്, കനലാട്ടം വെട്ടും തട എന്നി ചടങ്ങുകളോടെ വിളക്ക് മഹോത്സവം സമാപിച്ചു.