സഭാ തർക്കം: ചാലിശേരിയിൽ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു

സഭാ തര്‍ക്കം നിലനില്‍ക്കുന്ന ചാലിശേരിയില്‍ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും, പോലീസിന്റെ കൈവശം ഉണ്ടായിരുന്ന പാരീഷ് ഹാളും പോലീസ് സീല്‍ ചെയ്തു. ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ച അഞ്ചോടെ , പാലക്കാട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടര്‍ മിഥുന്‍ പ്രേമരാജിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് കുരിശടികളിലെയും, പാരീഷ് ഹാളിലെയും പൂട്ടുകള്‍ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു നോട്ടീസ് പതിച്ചു. ഒക്ടോബറില്‍ വലിയ സന്നാഹവുമായി പോലീസ് കുരിശടികള്‍ പിടിച്ചെടുക്കുവാന്‍ വന്നിരുന്നു. എന്നാല്‍ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. വിശ്വാസികളുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കുവാന്‍ തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു പോലീസ് നടപടി ഉണ്ടായത്.

ADVERTISEMENT