എസ്.ഡി.പി.ഐ. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ ഷഹീദ്ഷാന്‍ അനുസ്മരണവും, പ്രവര്‍ത്തകസംഗമവും നടത്തി

എസ്.ഡി.പി.ഐ. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ ഷഹീദ്ഷാന്‍ അനുസ്മരണവും, പ്രവര്‍ത്തകസംഗമവും നടത്തി. അണ്ടത്തോട് പാപ്പാളി മദ്രസയില്‍ നടന്ന സംഗമം പാര്‍ട്ടി തൃശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ അഷറഫ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റിപ്രസിഡണ്ട് സക്കരിയ്യ പൂക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ജബ്ബാര്‍ അണ്ടത്തോട്, മണ്ഡലം കമ്മിറ്റിയംഗം യഹിയ മന്ദലാംകുന്ന്, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി റാഫി ഇല്ലത്തയില്‍ , ട്രഷറര്‍ ഫാരിസ് വടക്കൂട്ട് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പാര്‍ട്ടിയിലേക്ക് വന്ന യുവാക്കളെ അഷറഫ് വടക്കൂട്ട് മെമ്പര്‍ഷിപ് നല്‍കി സ്വീകരിച്ചു.

ADVERTISEMENT