പന്നിത്തടം ടീം വെല്ലിക്ക കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഓള്‍ കേരള മിനി മാരത്തണ്‍ വാക്കിംഗ് നടത്തും

പന്നിത്തടം ടീം വെല്ലിക്ക കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വേള്‍ഡ് ഹെല്‍ത്ത് കവറേജ് ഡേയുടെ ഭാഗമായി ഡിസംബര്‍ 12, വ്യാഴാഴ്ച രണ്ടാമത് ഓള്‍ കേരള മിനി മാരത്തണ്‍ വാക്കിംഗ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 6 മണിക്ക് പന്നിത്തടം സെന്ററില്‍ നിന്ന് ആരംഭിച്ച് കടങ്ങോട് റോഡ് ജംഗ്ഷനിലെത്തി തിരിച്ച് പന്നിത്തടം സെന്ററില്‍ തന്നെ സമാപിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മത്സരാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വഹിക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനോജ് ജോര്‍ജ് മാത്യു സന്ദേശം നല്‍കും. ഗിന്നസ് സത്താര്‍ ആദൂര്‍ വിജയികളെ പ്രഖ്യാപിക്കും.

ADVERTISEMENT