വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ എസ്. ഡി. പി. ഐ ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി കെ. എസ്. ഇ. ബി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. രൂക്ഷമായ വിലക്കയറ്റത്തിനിടെ ജനങ്ങളുടെ തലയില്‍ ഇടിത്തീയായി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്. ഡി. പി. ഐ ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി കെ. എസ്. ഇ. ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കേച്ചേരി സെക്ഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എസ്. ഡി. പി. ഐ മണലൂര്‍ മണ്ഡലം കമ്മിറ്റി അംഗം കെ. കെ ഹുസൈര്‍ഉദ്ഘാടനം ചെയ്തു. എസ്. ഡി. പി. ഐ ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പരീത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്വാലിഹ് പട്ടിക്കര, ട്രഷറര്‍ ത്വയ്യിബ് തൂവാനൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി കെ. എസ്. ഇ. ബി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ പെട്രോള്‍ മാക്‌സ് കത്തിച്ചു പ്രതിഷേധിച്ചു.