കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തിലെ 101-ാം പ്രതിഷ്ഠാ തിരുന്നാളിന്റെ ലോഗോ പ്രകാശനം നടന്നു

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തിലെ 101-ാം പ്രതിഷ്ഠാ തിരുന്നാളിന്റെ ലോഗോ പ്രകാശനം നടന്നു. ഇടവക ദേവാലയാങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോര്‍ജ്ജ് ചെറുവത്തൂര്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. കൈക്കാരന്‍മാരായ പി.വി. തോമസ്, പി.എല്‍. ജോണ്‍സന്‍, എം.പി.സിജോ, ജയ്‌സന്‍ കുരിയാക്കോസ്, തിരുന്നാള്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.കെ. ആന്റണി, പബ്ലിസിറ്റി കണ്‍വീനര്‍ വിനു ജോണ്‍സന്‍, പ്രോഗ്രം കണ്‍വീനര്‍ പി.എഫ്. ജോസഫ്, ഇല്യുമനേഷന്‍ കണ്‍വീനര്‍ ബാബുപോള്‍. ടി വര്‍ണ്ണമഴ കണ്‍വീനര്‍ പി.ജി. ബൈജു എന്നിവര്‍ സംബന്ധിച്ചു. 2025 ജനുവരി 24, 25, 26, 27 തിയ്യതികളിലാണ് കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴേസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ സെബാസ്ത്യനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT