ചാലിശ്ശേരി പഞ്ചായത്തില്‍ യു ഡി എഫ് ഭരണം നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ. സുജിത 104 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 479 വോട്ടുകളും , എല്‍ഡിഎഫിന് 375 വോട്ടുകളും ബിജെപിക്ക് 98 വോട്ടുകളുമാണ് ലഭിച്ചത്.