ആലങ്കോട് പഞ്ചായത്തിലെ 18 -ാം വാര്‍ഡ് പെരുമുക്ക് ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്ജ്വല വിജയം. 410 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുറഹ്‌മാന്‍ യുഡിഎഫില്‍ നിന്നും വാര്‍ഡ് തിരിച്ചു പിടിച്ചത്. ആകെ പോള്‍ ചെയ്ത 1626 വോട്ടുകളില്‍ എല്‍ഡിഎഫിന് 905, യുഡിഎഫ് 495, ബിജെപി 92, എസ്ഡിപിഐ 134 എന്നിങ്ങനെയാണ് വോട്ടുനില. ക്ഷേമപെന്‍ഷന്‍ വിവാദവുമായി ബന്ധപ്പെട്ട് പതിനെട്ടാം വാര്‍ഡിലെ യുഡിഎഫ് അംഗം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 19 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് 10, യുഡിഎഫ് ന് 9 സീറ്റുകളായിരുന്നു. പെരുമുക്കിലെ വിജയത്തോടെ ഒരു സീറ്റുകൂടി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ആഹ്‌ളാദത്തിലാണ് ഭരണം കയ്യാളുന്ന ഇടതുമുന്നണി.
Home Bureaus Perumpilavu ആലങ്കോട് പഞ്ചായത്തിലെ 18 -ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്ജ്വല വിജയം