കടവല്ലൂര്‍ ആല്‍ത്തറ പാടശേഖരത്തില്‍ വിളഞ്ഞ നെല്‍ച്ചെടികള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു

കടവല്ലൂര്‍ പഞ്ചായത്തിലെ ആല്‍ത്തറ പാടശേഖരത്തില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ച്ചെടികള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. 40 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ പല ഇടങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കൊയ്ത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഉണ്ടായ പന്നികളുടെ ആക്രമണം കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണ് വരുത്തിവെച്ചത്. പഞ്ചായത്തില്‍ കാട്ടുപന്നികളുടെ ഭീഷണി വര്‍ദ്ധിച്ചു വരുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

ADVERTISEMENT