വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സ് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. കുന്നംകുളം വ്യാപാരഭവനില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മലായ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ചേംബര്‍ പ്രസിഡന്റ് കെ പി സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം കെ പോള്‍സന്‍ അധ്യക്ഷത വഹിച്ചു. ചേംബര്‍ സ്ഥിരം സമിതി അംഗം കെ ടി അബ്ദു , വൈസ് പ്രസിഡന്റ് വില്‍സണ്‍ മാത്യൂസ്, ജോയിന്റ് സെക്രട്ടറി എ.എ ഹസന്‍ , യൂത്ത് വിങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര , വനിതാ വിംഗ് പ്രസിഡന്റ് ജയ്‌മോള്‍ ബാബു, സ്‌പോര്‍ട്‌സ് വിംങ്ങ് പ്രസിഡന്റ് സിന്‍ന്റോ ജോയ് എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ ധര്‍ണ്ണക്ക് ചേംബര്‍ സെക്രട്ടറി കെ എം അബൂബക്കര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജു ചുങ്കത്ത് നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam ചേംബര്‍ ഓഫ് കോമേഴ്‌സ് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു