കവുക്കോട് എം.എം.എ.എല്‍.പി സ്‌കൂളിലെ ടര്‍ഫ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞില ഉദ്ഘാടനം  ചെയ്തു

കവുക്കോട് എം.എം.എ.എല്‍.പി സ്‌കൂളിലെ ടര്‍ഫ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞില ഉദ്ഘാടനം  ചെയ്തു. പ്രൈമറി തലത്തില്‍ തന്നെ കായിക രംഗത്തിന്റെ പ്രോത്സാഹനത്തിനു വേണ്ടി ആധുനിക രീതിയില്‍  കളിസ്ഥലം അധ്യാപകരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മാനേജര്‍ എം.അബ്ദുറഹ്‌മാന്‍,മുന്‍ കേരള ഫുട്‌ബോള്‍ ടീം പരിശീലകന്‍ എം.എം.ജേക്കബ്, ടൈറ്റാനിയം സ്‌പോര്‍ട്‌സ് ഡയറക്ടര്‍ പി.ഇട്ടിമാത്യു, പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനിവിനു,സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ബാബുനാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ സൗഹൃദഫുട്‌ബോള്‍ മത്സരവും നടന്നു.

ADVERTISEMENT