പൊന്നാനി ബിയ്യത്തെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 3.5 കിലോ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ പോലീസ് പിടിയില്‍. വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസര്‍ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അന്വേഷണത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 13നാണ് കേസിനാസ്പദമായ മോഷണം നടന്നത്. പിടിയിലായ സുഹൈലാണ് വീടികത്തു കയറി മോഷണം നടത്തിയത്.
Home Bureaus Punnayurkulam പൊന്നാനിയില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍