ഇന്റര്‍ കോളേജിയേറ്റ് അറബിക് കലിഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

അന്‍സാര്‍ വിമന്‍സ് കോളേജില്‍ നടത്തിയ അഖില കേരള ഇന്റര്‍ കോളേജിയേറ്റ് അറബിക് കലിഗ്രഫി മത്സരത്തില്‍ വിജയികളായവരെ പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ലോക അറബി ഭാഷ ദിനവുമായി ബന്ധപ്പെട്ട് അന്‍സാര്‍ വിമന്‍സ് കോളേജിലെ അറബിക് വിഭാഗമായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിന്റെ ഭാഗമായി പെന്‍മാന്‍ഷിപ്പ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഹെറിട്ടേജ് സ്റ്റഡീസ് അക്കാദമിയുമായി ചേര്‍ന്നാണ് മത്സരങ്ങള്‍ നടത്തിയത്. മുഹമ്മദ് അജീര്‍ (മാദിന്‍ റാസി ക്യാമ്പസ് മലപ്പുറം), മുഹമ്മദ് മുഫ്‌ലിഹ് (ജാമിഅ ഹിക്കമിയ്യ മലപ്പുറം), റുമൈസ (അന്‍സാര്‍ വിമണ്‍സ് കോളേജ് പെരുമ്പിലാവ്) എന്നിവരാണ് യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ നേടിയത്.
സമ്മാനദാനം ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18ന് അന്‍സാര്‍ വിമന്‍സ് കോളേജ് ക്യാമ്പസില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ADVERTISEMENT